കൊടുങ്ങല്ലൂർ: നിയോജകമണ്ഡലത്തിലെ ഓണാഘോഷ പരിപാടികൾ "തകൃതോണം ' ഇന്നു മുതൽ 25 വരെ (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗർ ) ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ. ഒ. ജെ. ജനീഷിന്റെ നേതൃത്വ ത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരി ക്കുകയാ ണെന്ന് സംഘാടകസമിതി ചെയർമാനും സംസ്ഥാന കായിക യുവജന ക്ഷേമ മന്ത്രിയുമായ ഒ.ജെ. ജനീഷ്, ജനറൽ കൺവീനറും കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷയു മായ ഹണി പീതാംബരൻ എന്നിവർ അറിയിച്ചു.
ഇന്നു രാവിലെ ലഹരിക്കെതിരെയുള്ള തൂഫാൻ മിനി മാരത്തൺ. വൈകിട്ട് കൊടുങ്ങല്ലൂർ നഗരം ചുറ്റിയുള്ള വർണാഭമായ ഘോഷയാത്ര. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും എഡിഎസ്, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ , സ്കൂളുകളിൽ നിന്ന് എൻസിസി സ്കൗട്ട്സ്, എസ്പിജി മുതലായ എല്ലാ വിഭാഗത്തിൽനിന്നും പൊതുജനങ്ങളിൽനിന്നും പങ്കാളിത്തം ഉറപ്പാക്കിയുള്ള വർണാഭമായ ഘോഷയാത്രയിൽ ആകർഷണീയമായ കലാരൂപങ്ങളും ടാബ്ലോകളും വാദ്യഘോഷങ്ങളും മത്സരാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഘോഷയാത്രയ്ക്കുശേഷം ചേരുന്ന പൊതുസമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ അഞ്ചുദിവസം നീണ്ടുനിൽ ക്കുന്ന കാർഷിക വ്യാവസായിക ശാസ്ത്ര സാങ്കേതിക പ്രദർശനം 40 സ്റ്റാളുകളിലായി സംഘടിപ്പിച്ചിട്ടുണ്ട്. ഐഎസ്ആർഒ, എ ഐ സ് പെയ്സ് ലാബ് തുടങ്ങി വിജ്ഞാനപ്രദ മായ സ്റ്റാളുകളും ഫുഡ് പാർക്കുകളും ഒരുക്കിയിട്ടുണ്ട്.
തിരുവാതിര, കൈകൊട്ടിക്കളി, മലയാളി മങ്കമത്സരം, പുരുഷ കേസരി മത്സരം, ബോ ഡി ഷോ വിത്ത് മ്യൂസിക് മത്സരങ്ങളും അഞ്ചുദിവസങ്ങളിലായി ഇവിടെ നടക്കും. എല്ലാദിവസവും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. അവ സാന ദിവസം അഖില കേരള പ്രഫഷണൽ വടംവലിയും പ്രാദേശിക ടീമുകൾക്കും വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം വടംവലിയും ഒരുക്കിയിട്ടുണ്ട്. സൈനോ രയുടെ ലൈവ് മ്യൂസിക് ബാൻഡും.
അഞ്ചു ജോസഫ് നയിക്കുന്ന സ്റ്റേജ് ഷോ. പഞ്ചാബി ഡാൻസുകൾ, കാശ്മീരി ഡാൻസുകൾ , ഡിജെകൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമിൽ കൊടുങ്ങല്ലൂർ ടൗൺ വർണദീപങ്ങളാൽ വിസ്മയം തീർക്കാനും നൈറ്റ് ഷോപ്പിംഗിനുമുള്ള അവസരം കൊടുങ്ങല്ലൂർ വ്യാപാരി സമൂഹം ഏറ്റെടുത്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു .
രാത്രി വൈകുമ്പോൾ മറ്റു ദേശങ്ങളിൽ നിന്നെത്തുന്ന ആളുകൾക്കുവേണ്ടി തിരികെ പോകാൻ ബസ് സർവീസുകൾ കൂടുതലായി നടത്തുന്നുണ്ട്. ഓണാഘോഷത്തിന്റെ വിവിധ ദിനങ്ങളിലായി മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ കെ.കെ. വത്സരാജ്, രമേഷ് പിഷാരടി, തോമസ് ഉണ്ണിയാടൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, മുൻ എംഎൽ എമാർ, സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ഭാമ, ധ്യാൻ ശ്രീനിവാസൻ, ആന്റണി വർഗീസ് (പെപ്പേ) എന്നിവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.